Latest News :

Saturday 1 September 2012

മഴ തിമിര്‍ത്തു; തോടുകളില്‍ 'യേമ്പകള്‍' തയ്യാര്‍

Posted by Shaji.essenn at 2:39 pm
നടുവില്‍: :: മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങിയതോടെ മലയോരങ്ങളില്‍ മീന്‍പിടിക്കാനുള്ള പാരമ്പര്യ കെണികളും തയ്യാര്‍. താറ്റിയാട് പ്രദേശത്തെ ആദിവാസി വിഭാഗമായ കരിമ്പാലരാണ് തോടുകളിലെ ഉയരമുള്ള വെള്ളച്ചാട്ടങ്ങളില്‍ കെണിയൊരുക്കുന്നത്. 'യേമ്പ' എന്ന പേരിലാണ് ഈ മീന്‍കെണികള്‍ അറിയപ്പെടുന്നത്. കവുങ്ങിന്റെ പാളികള്‍കൊണ്ടുള്ള പ്ലാറ്റ്‌ഫോറത്തിനിടയില്‍ ഓടകൊണ്ട് രണ്ട് പാളികളായി മെടഞ്ഞുണ്ടാക്കുന്ന കൂടാണ് പ്രധാനം. ഇതിന്റെ മുകള്‍ ഭാഗം തുറന്നിരിക്കും. മുകളില്‍ വെള്ളം കെട്ടി നിര്‍ത്തുകയും ചെയ്യും. കലങ്ങിയ വെള്ളത്തില്‍ പുഴകളില്‍ നിന്നുമെത്തുന്ന മീനുകള്‍ മുകളിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കും. മുട്ടയിടാനുള്ള സ്ഥലം കണ്ടെത്തുന്നതിനുവേണ്ടിയാണിത്. ചാട്ടത്തിനിടയില്‍ മീനുകള്‍ കൊട്ടയ്ക്കകത്തേക്ക് വീഴും. വീണമീനുകള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ ചാവുകയുമില്ല. മലഞ്ഞീന്‍, പുല്ലന്‍, മുശി, കല്ലേമുട്ടി തുടങ്ങിയ മീനുകളാണ് കൂടുതലും അകപ്പെടുക. ചിലപ്പോള്‍ പാമ്പുകളും കെണിയില്‍ അകപ്പെടാറുണ്ട്.റിപ്പോര്‍ട്ട്: മോഹനന്‍അളോറ 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.